Thursday, August 6, 2026
Thursday, August 6, 2026
Home Featured Post 1ദീപാവലി, തുലാവാവ്, ഷഷ്ഠിവ്രതാരംഭം;ഈ ആഴ്ചയിലെ നക്ഷത്രഫലം

ദീപാവലി, തുലാവാവ്, ഷഷ്ഠിവ്രതാരംഭം;ഈ ആഴ്ചയിലെ നക്ഷത്രഫലം

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

വാരം ആരംഭം: 2025 ഒക്ടോബർ 19, ഞായർ,
കന്നിക്കൂറ്, ഉത്രം നക്ഷത്രം മൂന്നാം പാദം .
വിശേഷ ദിവസങ്ങൾ:
ഒക്ടോബർ 20: ദീപാവലി,
ഒക്ടോബർ 21: തുലാവാവ്
ഒക്ടോബർ 22: ഷഷ്ഠിവ്രതാരംഭം, തുളസി പൂജ
ആരംഭം, ഗോവർദ്ധനപൂജ
വാരം അവസാനം: 2025 ഒക്ടോബർ 26, ശനി,
വൃശ്ചികക്കൂറ്, തൃക്കേട്ട നക്ഷത്രം മൂന്നാം പാദം .

ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ഊർജ്ജസ്വലമായി പ്രവർത്തിക്കും. ദീർഘകാല നിക്ഷേപങ്ങൾ ഒഴിവാക്കേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ജോലിഭാരം വർദ്ധിക്കും. പൂർത്തിയാക്കാത്ത എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാൻ നിർബ്ബന്ധിതമാകും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ചിലർക്ക് സന്താന ഭാഗ്യം കാണുന്നു. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കഴിയും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1 , 2)
സാമ്പത്തികമായി നല്ല സമയം. പഴയ നിക്ഷേപത്തിൽ നിന്ന് പ്രയോജനം ലഭിക്കും. വായ്പ തിരിച്ചടയ്ക്കാൻ കഴിയും. പുതിയ ചങ്ങാതിമാരുടെ സഹായം ലഭിക്കും.
കുടുംബാംഗത്തിൻ്റെ വിവാഹം ഉറപ്പിക്കും. ഔദ്യോഗിക യാത്ര പോകേണ്ടി വരും. പങ്കാളിയുമായി കലഹിക്കും. കച്ചവടത്തിൽ പ്രതികൂലമായ സാഹചര്യങ്ങളിലും പിടിച്ചു നിൽക്കും. ഓം ശ്രീം നമഃ ദിവസവും 108 തവണ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1 , 2, 3)
കർമ്മശേഷി വർദ്ധിപ്പിക്കാൻ അവസരം ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. പുതിയ സാഹചര്യങ്ങൾ ഗുണം ചെയ്യും. പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. പുതിയ നേട്ടങ്ങൾ‌ക്ക് ഭാഗ്യം കാണുന്നു. വിദേശയാത്രയ്ക്ക് അവസരം ഉണ്ടാകും. ഗൃഹാന്തരീക്ഷം വളരെ സന്തോഷം നിറഞ്ഞതാകും. സ്ഥാനമാനങ്ങൾ ലഭിക്കും. ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.

ALSO READ

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ബുദ്ധിപൂർവം പ്രവർത്തിച്ചാൽ വരുമാനം വർദ്ധിപ്പിക്കാൻ കഴിയും. കുടുംബജീവിതം കൂടുതൽ സന്തോഷപ്രദമാകാൻ സാധ്യതയുണ്ട്. മാനസികമായ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടും. അലസത വലിയ ദോഷം ചെയ്യും. ജോലിയിൽ മുന്നേറാൻ നല്ലൊരു അവസരം ലഭിക്കും. യാത്രകൾ നല്ല ഗുണം ചെയ്യും. കഠിനാധ്വാനത്തിന് ഫലം കിട്ടും. മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റും. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. വായ്പ തവണ തിരിച്ചടയ്ക്കാൻ കാലതാമസം വരും.
പ്രണയ ബന്ധത്തിൽ വിപരീതമായ ഫലം ഉണ്ടാകും.
ചില തീരുമാനങ്ങൾ തർക്കത്തിലേക്ക് നയിക്കാം. സ്വജനങ്ങളുടെ പിന്തുണ ലഭിക്കില്ല. വിദേശ യാത്രയ്ക്ക് ധാരാളം നല്ല അവസരങ്ങൾ ലഭിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാകും. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ അലംഭാവം പാടില്ല. ഗൃഹത്തിൽ മംഗള കർമ്മങ്ങൾ നടക്കും. അവസരങ്ങൾ വളരെ നന്നായി പ്രയോജനപ്പെടുത്തും.
പണച്ചെലവ് വർദ്ധിക്കും. തീരുമാനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ദോഷം ചെയ്യും. ബിസിനസുകാർ കൂടുതൽ വിജയം കൈവരിക്കും. ആഗ്രഹങ്ങൾ പങ്കാളിയോട് തുറന്നു പറയാൻ മടിക്കരുത്. ഓം നമോ നാരായണായ 108 തവണ വീതം ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കും.
ചെലവ് കൂടും. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകാൻ
സാധ്യതയുണ്ട്. തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കില്ല. ജീവിത പങ്കാളിയുമായി തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. അശ്രദ്ധ ദോഷം ചെയ്യും . ബിസിനസ്സിൽ നല്ല ഫലങ്ങൾ ലഭിക്കും ഓം ഗം ഗണപതയേ നമഃ 108 തവണ വീതം ജപിക്കുന്നത് ഉത്തമമാണ്.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട)
ഗൃഹത്തിൽ അറ്റകുറ്റ പണികൾ നടത്താൻ തീരുമാനിക്കും. ചിലർ പുതിയ വീട് അല്ലെങ്കിൽ ഭൂമി വാങ്ങും. പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കണമെന്നില്ല. സംഭാഷണത്തിൽ കടുത്ത
വാക്കുകൾ ഒഴിവാക്കാൻ ശ്രമിക്കണം ധാരാളം പണം ആവശ്യമായി വരും. ചില സൗഹൃദങ്ങൾ ജീവിത പങ്കാളിയെ അസ്വസ്ഥമാക്കും. കച്ചവടം ലാഭമാകും.
മറ്റുള്ളവരെ വിമർശിക്കുന്നതിന് സമയം കളയരുത്. എന്നും ഓം വചത്ഭുവേ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
ശരിയായ നിക്ഷേപങ്ങൾ നടത്തുന്നത് കാരണം
സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്. മാതാവിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കും. സഹോദരങ്ങളുടെ പിന്തുണയും ലഭിക്കും. യാത്രകൾ സന്തോഷം നൽകും. എതിരാളികളുടെ തന്ത്രപരമായ നീക്കങ്ങൾ കാരണം ബിസിനസ്സുകാർ അസ്വസ്ഥരാകും. പരുഷമായ പെരുമാറ്റം ദോഷം ചെയ്യും. ഓം നമഃ ശിവായ നിത്യവും
108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ചെലവ് നിയന്ത്രിച്ച് പണം ഒരു പരിധി വരെ ലാഭിക്കാൻ കഴിയും. പല വഴികളിലൂടെ പണം സമ്പാദിക്കുന്നത് തുടരും. കുടുംബജീവിതം സന്തോഷപൂർണ്ണമാകും. പുതിയ വാഹനം വാങ്ങും. ഒരു സൽക്കാരത്തിൽ പങ്കെടുക്കും. ഇച്ഛാശക്തി ശക്തമാകും. ദാമ്പത്യത്തിൽ
തർക്കങ്ങൾ പരിഹരിക്കാൻ കഴിയും. ഔദ്യോഗികമായി നേട്ടങ്ങൾ കൈവരിക്കും. ലളിതാ സഹസ്രനാമം
പതിവായി ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4 , ചതയം, പൂരുരുട്ടാത1, 2, 3 )
ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, ശരിയായ തീരുമാനം എടുക്കാൻ പൂർണ്ണമായും പ്രാപ്തരാകും. സ്വജനങ്ങൾ പണം കടം ചോദിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ പ്രശ്നങ്ങൾ മാനസികമായ പിരിമുറുക്കവും ആശങ്കയും സൃഷ്ടിക്കും. ബിസിനസ് രഹസ്യം മറ്റുള്ളവരുമായി പങ്കിടുന്നത് വളരെയധികം ബുദ്ധിമുട്ടിലാക്കും. ചെറിയ കാര്യങ്ങൾക്ക് പോലും കോപിക്കും. ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 തവണ ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കർമ്മരംഗത്ത് മികവ് തെളിയിക്കാൻ കഴിയും. ആരോഗ്യം പുഷ്ടിപ്പെടും. സ്വത്ത് സംബന്ധമായ ആലോചനകൾ വീട്ടിൽ സംഭാഷണമാകാൻ സാധ്യത. മനസ്സ് തുറന്ന് സംസാരിച്ചാൽ പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കണ്ടെത്താൻ കഴിയും. ജോലിയിൽ ഒരു
നല്ല മാറ്റം ലഭിക്കാൻ സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം കൂടുതൽ നന്നാകും. എല്ലാ കാര്യങ്ങൾക്കും സഹോദരങ്ങളുടെ പിന്തുണയും സഹായവും ലഭിക്കും. ഓം നമഃ ശിവായ എന്നും 108 തവണ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign
by Venu Mahadev

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?