Thursday, August 6, 2026
Thursday, August 6, 2026
Home Featured Post 3വഴിക്ക് നേരെയുള്ള വാതിലുള്ള വീട്ടിൽ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും ഒഴിയില്ല

വഴിക്ക് നേരെയുള്ള വാതിലുള്ള വീട്ടിൽ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും ഒഴിയില്ല

by NeramAdmin
0 comments

വീടിന്റെ പ്രധാന വാതിൽ വഴിക്ക് നേരെയുള്ള വീട്ടിൽ ഒരിക്കലും ദുരിതങ്ങൾ ഒഴിയില്ലെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്ത് വഴിക്ക് നേരെ പ്രധാന വാതിൽ വരുന്ന തരത്തിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് അസുഖങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒഴിയില്ലെന്ന് വാസ്തു ആചാര്യൻ പറയുന്നു. ഒരു വാസ്തു പണ്ഡിതന്റെ ഉപദേശം തേടിയ ശേഷം ആ വാതിൽ അവിടെ നിന്നു മാറ്റി ഉചിതമായ സ്ഥാനത്ത് സ്ഥാപിച്ചാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും. അതുപോലെ വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വീടിന്റെ പ്രവേശന കവാടം വരുന്നതും ദോഷകരമാണ്. ഇങ്ങനെയുള്ള വീടുകളിൽ താമസിച്ചാൽ പലതും നഷ്ടമാകും. സാധാരണ തെക്ക് പടിഞ്ഞാറ് മൂലയിൽ ആരും പ്രധാന വാതിൽ കൊടുക്കാറില്ല. തെക്ക് പടിഞ്ഞാറ് മൂലഭാഗത്തെ പ്രധാന വാതിൽ അവിടെ നിന്ന് മാറ്റുകയും സ്വന്തം മതാചാര പ്രകാരമുള്ള പൂജകൾ ചെയ്യുകയുമാണ് ഈ ദോഷങ്ങൾക്കുള്ള പരിഹാരം.

വീടിന്റെ പ്രധാന വാതിലിന് മുൻപിലായി വൻമരങ്ങൾ ഒരിക്കലും പാടില്ല. അതുപോലെ വൈദ്യുത നിലയം, ട്രാൻസ്ഫോർമർ എന്നിവയ്ക്ക് സമീപമുള്ള വീട് വാങ്ങുരുത്. ആശുപത്രി, സെമിത്തേരി, ശ്മശാനം, ജയിൽ എന്നിവയുടെ എതിർവശത്തെ വീടുകൾ ഒഴിവാക്കുക
ആണ് നല്ലത്. ഉയരമുളള കെട്ടിടങ്ങൾ, വലിയ കുന്ന് ഇവയോട് ചേർന്നുള്ള വീട്ടുകൾ വാങ്ങരുത്. വീടിന്റെ മദ്ധ്യഭാഗത്ത് ശുചിമുറി, അടുക്കള എന്നിവ വരുന്ന വീട് , എൽ ഷേപ്പിലുള്ള വീട്, കടം കയറി മുടിഞ്ഞ് ബാങ്ക് ജപ്തി ചെയ്ത വീട് എന്നിവ വാങ്ങരുത്.

Story summary: Vasthu Tips For Buying Home


ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?