Thursday, August 6, 2026
Thursday, August 6, 2026
Home Featured Post 2പരമശിവനെ ഭജിക്കുക; പറവയുടെ ചിത്രം പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

പരമശിവനെ ഭജിക്കുക; പറവയുടെ ചിത്രം പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

by NeramAdmin
0 comments

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ riyoceline.com/projects/Neram/
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 03, ഞായർ
കലിദിനം 1871816
കൊല്ലവർഷം 1199 വൃശ്ചികം17
(1199 വൃശ്ചികം ൧൭)
തമിഴ് വർഷം ശോഭകൃത് കാർത്തിക 17
ശകവർഷം 1945 മാർഗ്ഗശീർഷ 12

ഉദയം 06:25 അസ്തമയം 06:02 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 37 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 23 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.34 pm to 06.02 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.07 pm 04.34 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.13 pm to 01.40 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജന് മൗഢ്യം, ശുക്രൻ, ശനി ഇവർ
സ്വക്ഷേത്രത്തിൽ വ്യാഴത്തിന് വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അനിഴത്തിൽ (അനിഴം ഞാറ്റുവേല) ചൊവ്വ അനിഴത്തിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ ചിത്തിരയിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.28 വരെ വൃശ്ചികം പകൽ 09.35 വരെ ധനു പകൽ 11.29 വരെ മകരം പകൽ 01.15 വരെ കുംഭം വൈകിട്ട് 03.05 വരെ മീനം വൈകിട്ട് 04.49 വരെ മേടം തുടർന്ന് ഇടവം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 09.36 വരെ ആയില്യം

തിഥി ദൈർഘ്യം
വൈകിട്ട് 07.28 വരെ കൃഷ്ണപക്ഷ ഷഷ്ഠി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാകുന്നുക

മൃത്യുദോഷം
രാത്രി 09.36 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
ആയില്യം തിഥി കൃഷ്ണപക്ഷ ഷഷ്ഠി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം ആയില്യം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ
അധികശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ
ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം
ജന്മനക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും
ചെയ്യുന്നത് ഉത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ:
മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
പൂയം, തിരുവാതിര, വിശാഖം, രേവതി, അശ്വതി
ദിവസ ഗുണവർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്ക് പരമശിവനെ ഭജിക്കുക.
ഒരു സ്തുതി ചേർക്കുന്നു:
നമസ്തേ നമസ്‌തേ വിഭോ വിശ്വമൂർത്തേ
നമസ്തേ നമസ്തേ ചിദാനന്ദമൂർത്തേ
നമസ്തേ നമസ്തേ തപോയോഗഗമ്യ
നമസ്തേ നമസ്തേ ശ്രുതി ജ്ഞാനഗമ്യം
പ്രഭോ ശൂലപാണെ വിഭോ വിശ്വനാഥ
മഹാദേവ ശംഭോ മഹേശാ ത്രിനേത്രാ
ശിവാകാന്ത ശാന്ത സ്മരാരേ പുരാരേ
ത്വദന്യോ വരേണ്യോ ന മാന്യോ ന ഗണ്യ:

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിനു /ഓഫീസിനു മുന്നിൽ പറവയുടെ ചിത്രം പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?