Thursday, August 6, 2026
Thursday, August 6, 2026
Home Featured Post 2ശാസ്താ ഭജനം നടത്തുക; എള്ളെണ്ണ കൈ – കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക

ശാസ്താ ഭജനം നടത്തുക; എള്ളെണ്ണ കൈ – കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക

by NeramAdmin
0 comments

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ riyoceline.com/projects/Neram/
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജനുവരി 20, ശനി
കലിദിനം 1871864
കൊല്ലവർഷം 1199 മകരം 06
(൧൧൯൯ മകരം ൦൬ )
തമിഴ് വർഷം ശോഭകൃത് തയ് 06
ശകവർഷം 1945 പൗഷം 30

ഉദയം 06.45 അസ്തമയം 06.24 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 21 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.39 am to 11.07 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.45 am to 08.12 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02.01 pm to 03.29 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ പൂരാടത്തിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ മൂലത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.22 വരെ മകരം പകൽ 10.08 വരെ കുംഭം പകൽ 11.51 വരെ മീനം പകൽ 01:40 വരെ മേടം വൈകിട്ട് 03.44 വരെ ഇടവം വൈകിട്ട് 05.55 വരെ മിഥുനം തുടർന്ന് കർക്കടകം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.16 pm to 04.61 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.03 am to 05.53 am
പ്രാതഃസന്ധ്യ 05.28 am to 06.42 am
സായംസന്ധ്യ 06.18 pm to 07.33 pm

ഇന്നത്തെ നക്ഷത്രം
രാത്രി 03.09 വരെ കാർത്തിക
തിഥി ദൈർഘ്യം
വൈകിട്ട് 07.3.6 വരെ ശുക്ലപക്ഷ ദശമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 07.3.6 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
കാർത്തിക തിഥി ശുക്ലപക്ഷ ദശമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം കാർത്തിക
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഭരണ, രേവതി, പൂരുരുട്ടാതി, അവിട്ടം, മകം, പൂരം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി
നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക. കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

ദിവസ ഗുണ വർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് ശാസ്താ ഭജനം നടത്തുക. ഒരു ധ്യാനം ചേർക്കുന്നു:
തമാലശ്യാമളം ഭദ്രം
പിംഗളാ കല്പ സുന്ദരം
അധിജ്യ കാർമ്മുകം വന്ദേ
സത്യമവ്യക്ത യൗവ്വനം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം അനുസരിച്ചു് എള്ളെണ്ണ
കൈ – കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക. ഒരു ചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ്, കടും നീലം
പ്രതികൂല നിറം ചുവപ്പ്.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച . ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസ്സമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?