Thursday, August 6, 2026
Thursday, August 6, 2026
Home Predictionsഗണപതി ഭജനം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ riyoceline.com/projects/Neram/ സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2025 ജൂൺ 06, വെള്ളി
കലിദിനം 1872367
കൊല്ലവർഷം 1200 എടവം 23
(കൊല്ലവർഷം ൧൨൦൦ എടവം ൨൩)
തമിഴ് വര്ഷം വിശ്വവസു വൈകാശി 23
ശകവർഷം 1947 ജ്യേഷ്ഠം 16

ഉദയം 06.03 അസ്തമയം 06.42 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 21 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10.47 am to 12.22 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.37 am to 09.12 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.32 pm to 07.07 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ ബുധന് മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ രോഹിണിയിൽ (രോഹിണി ഞാറ്റുവേല ) ചൊവ്വ ആയില്യത്തിൽ ബുധൻ മകയിരത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ അശ്വതിയിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു ഉത്രത്തിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.46 വരെ ഇടവം പകൽ 09.12 വരെ മിഥുനം പകൽ 11.11 വരെ കർക്കടകം പകൽ 01.11 വരെ ചിങ്ങം വൈകിട്ട് 03.09 വരെ കന്നി വൈകിട്ട് 05.10 വരെ തുലാം തുടർന്ന് വൃശ്ചികം

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.36 pm to 06.59 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.32 am to 05.18 am
പ്രാതഃസന്ധ്യ 04.5 am to 05.18 am
സായംസന്ധ്യ 06.37 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവൻ ചിത്തിര
രാത്രി പുലരുന്ന 04.49 വരെ ശുക്ലപക്ഷ ഏകാദശി
തിഥി ദൈർഘ്യം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചിത്തിര തിഥി: ശുക്ലപക്ഷ ഏകാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ഇല്ല

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന്. മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരു വർഷക്കാലത്തേയ്ക്ക് നാളിലും പക്കനാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അത്തം പൂരം, ആയില്യം, പുണർതം, തിരുവോണം

ദിവസഗുണ വർധനവിന്
ദിവസഗുണ വർധനയ്ക്ക് ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു:
വിദേഹരൂപം ഭവബന്ധഹാരം
സദാ സ്വനിഷ്ഠം സ്വസുഖപ്രദം തം
അമേയസാംഖ്യേന ച ലക്ഷ്മീശം
ഗജാനനം ഭക്തിയുതം ഭജാമഃ

മുനീന്ദ്രവന്ദ്യം വിധിബോധഹീനം
സുബുദ്ധിദം ബുദ്ധിധരം പ്രശാന്തം
വികാരഹീനം സകലാമ്മകം വൈ
ഗജാനനം ഭക്തിയുതം ഭജാമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ്
നിർദ്ദേശം: അരയാൽ, ആര്യവേപ്പ് എന്നീ വൃക്ഷങ്ങളെ പ്രദക്ഷിണം ചെയ്യുക, അവയ്ക്കു വെള്ളം ഒഴിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം,
വെളുപ്പ്. പ്രതികൂല നിറം ചുവപ്പ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം
ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?