(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 ജൂലൈ 27, ഞായർ, ചിങ്ങക്കൂറ്, മകം നക്ഷത്രം മൂന്നാം പാദം
വിശേഷ ദിവസങ്ങൾ:
ജൂലൈ 29 – വാരാഹി പഞ്ചമി
ജൂലൈ 30 – ഷഷ്ഠി വ്രതം
വാരം അവസാനം: 2025 ആഗസ്റ്റ് 2, ശനി, വൃശ്ചികക്കൂറ്, വിശാഖം നക്ഷത്രം നാലാം പാദം
ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ജോലിയിൽ സ്ഥാനക്കയറ്റത്തിൻ്റെ അടിസ്ഥാനത്തിൽ പുതിയ അവസരങ്ങൾ കൈവരും. ബിസിനസ്സിൽ ശ്രദ്ധാപൂർവ്വം നീങ്ങി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. മാനസികമായും ശാരീരികമായും വളരെ നല്ല സമയമാണ്. ലഹരി വസ്തുക്കളെല്ലാം ഒഴിവാക്കണം.
തീരുമാനങ്ങൾ കുടുംബാംഗങ്ങളിൽ അടിച്ചേൽപ്പിക്കുന്ന പ്രവണത നല്ലതല്ല. വിമർശനങ്ങൾ നേരിടേണ്ടി വരും.
ചില സ്വജനങ്ങൾ സാമ്പത്തിക സഹായം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ദിവസവും ഓം നമോ നാരായണായ ജപിക്കുക
ഇടവക്കൂറ്
(കാർത്തിക 2 ,3,4, രോഹിണി, മകയിരം 1,2)
ദീർഘകാല നിക്ഷേപങ്ങൾക്ക് ഉത്തമ സമയമാണ്. നല്ല വരുമാനം ലഭിക്കും. എന്തുകാര്യത്തിനും കുടുംബവും സുഹൃത്തുക്കളും ഒപ്പം നിൽക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം. ചില ബന്ധങ്ങൾ
പ്രിയപ്പെട്ട ഒരു വ്യക്തിയെ വിഷമിപ്പിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.
പ്രമാണങ്ങളും മറ്റ് ഔദ്യോഗിക രേഖകളും സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ മറക്കരുത്. ക്രിയാത്മക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമയം മികച്ചതായിരിക്കും. ഓം ശ്രീം നമഃ എന്ന് ദിവസവും 108 തവണ ഉരു ജപിക്കുക.
മിഥുനക്കൂറ്
(മകയിരം3,4, തിരുവാതിര, പുണർതം 1,2,3)
സാമ്പത്തിക ഇടപാടിൽ പ്രത്യേകം ശ്രദ്ധിക്കണം. പണം തൽക്കാലം ആർക്കും കടം കൊടുക്കരുത്. അങ്ങനെ ചെയ്താൽ വരും കാലത്ത് വളരെയധികം പ്രശ്നങ്ങൾ നേരിടും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സഹോദരങ്ങൾ തമ്മിൽ ചില
പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. തന്ത്രങ്ങളും പദ്ധതികളും നിഷ്ഫലമായതായി തോന്നും. തിരിച്ചടികൾ കാരണം മുന്നേറ്റം തടസപ്പെടും. വിദ്യാർത്ഥികൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാനാകും. ഓം ക്ലീം കൃഷ്ണായ നമഃ
ജപിക്കുക.
ALSO READ
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
കർമ്മശേഷി വർദ്ധിപ്പിക്കാൻ അവസരങ്ങൾ ലഭിക്കും. കുടുംബവും ചങ്ങാതിമാരുമായി ഒരു വിനോദയാത്രയ്ക്ക് സമയം കണ്ടെത്തും. ചില വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കും. പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങാൻ പദ്ധതിയിടും. വ്യക്തിജീവിതത്തിലെ ചില സമ്മർദ്ദങ്ങൾ
ഔദ്യോഗിക ജീവിതത്തെ തടസ്സപ്പെടുത്തും. തൊഴിൽ രംഗത്ത് ഇഷ്ടാനുസരണം നല്ല മാറ്റങ്ങൾ വരുത്താൻ കഴിയും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സാധാരണയേക്കാൾ മികച്ച സമയമായിരിക്കും. സമയം പാഴാകാത്തിരിക്കുക. ഓം നമഃ ശിവായ ദിവസവും 108 ഉരു വീതം ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
നല്ല കുടുംബജീവിതം ആസ്വദിക്കും. ചുറ്റുമുള്ളവർ കൂടുതൽ ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യും. കഴിയുന്നതിൽ കൂടുതൽ വാഗ്ദാനം ആർക്കും നൽകരുത്. പണം സമ്പാദിക്കാൻ ഒരു കുറുക്കുവഴിയും സ്വീകരിക്കരുത്. അത് പല തരം
നൂലാമാലകളിലും എത്തിക്കും. മാനസിക പിരിമുറുക്കം എന്നെന്നേക്കുമായി ഒഴിവാകും. മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് കഴിയും. അതുപോലെ തന്നെ നമ്മുടെ ജീവിതത്തിൽ പലതരം മാറ്റങ്ങളുണ്ടാകും. മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആദിത്യഹൃദയം നിത്യേന ജപിക്കുന്നത് നല്ലതാണ്.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1,2)
കുടുംബത്തിലും ജോലിസ്ഥലത്തും പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. മാനസികമായ സമ്മർദ്ദം ദേഷ്യം കൂട്ടും.
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും പുറത്തുവരാൻ കഴിയും. മക്കൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നത് ഭാവിയിൽ വൻ പ്രശ്നങ്ങൾ സൃഷ്ടിക്കും. ജോലിയിൽ ആഗ്രഹിക്കുന്നത്ര പുരോഗതി ലഭിക്കാൻ സാധ്യത കാണുന്നുണ്ട്. ഗാർഹിക പ്രശ്നങ്ങൾ ഓർത്ത് സമയം പാഴാക്കരുത്. തെറ്റിദ്ധരണകൾ താമസം വിനാ
പരിഹരിക്കണം. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ എന്നും 108 തവണ വീതം ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1,2,3)
സാമ്പത്തികമായ നേട്ടം ഉണ്ടാകും. ജീവിതപങ്കാളി ഏത് പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കും. കുടുംബാംഗങ്ങൾക്കിടയിൽ സാഹോദര്യം വർദ്ധിക്കും. വാഹനം ഓടിക്കുന്നവർ നന്നായി ശ്രദ്ധിക്കണം. എല്ലാം
ഭാഗ്യമുണ്ടെങ്കിൽ നടക്കും എന്ന സമീപനം വെടിഞ്ഞ് കഠിനാദ്ധ്വാനം ചെയ്യണം. അശ്രദ്ധ ദോഷകരമായി ബാധിക്കും. വീട്ടിൽ നിന്ന് അകന്നു കഴിയുന്നവർക്ക് ഒറ്റപ്പെടൽ ശക്തമാകും. ഓം ദും ദുർഗ്ഗായൈ നമഃ എന്നും 108 തവണ വീതം ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കും. ആരോഗ്യവും വ്യക്തിത്വവും ഗുണം ചെയ്യും. മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. ചില ചങ്ങാതിമാരും അടുത്ത ബന്ധുക്കളും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാൻ സഹായിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച ലാഭം നേടാൻ കഴിയും. തർക്കിക്കുന്നതിന് പകരം കാര്യങ്ങൾ സൗമ്യമായി പറഞ്ഞ് ബോദ്ധ്യപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കണം. മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളും. ലളിതാ സഹസ്രനാമം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആരോഗ്യത്തിന്റെ കാര്യത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്. തൊഴിൽ രംഗത്ത് ധാരാളം അവസരങ്ങൾ ലഭിക്കും. വിവേകത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ അധികം പണം നേടാനാകും. എന്തെങ്കിലും നിക്ഷേപം നടത്താൻ ആലോചിച്ചിരുന്നുവെങ്കിൽ അത് ഒഴിവാക്കേണ്ടിവരും. ദാമ്പത്യജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ വേണ്ട സാഹചര്യങ്ങൾ തെളിയും. പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകും. തർക്കവും വഴക്കുകളും ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പേരു ദോഷം സംഭവിക്കും. ദിവസവും 108 തവണ വീതം ഓം നമശിവായ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1,2)
എല്ലാ നിക്ഷേപങ്ങളും ഭാവി പരിപാടികളും രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അടുത്തിടപഴകുന്ന ഒരാൾ നിങ്ങളെ മുതലെടുത്ത് പണം നഷ്ടപ്പെടുത്താം. മറ്റുള്ളവർക്ക് പ്രചോദനമേകാനുള്ള കഴിവ് വീട്ടിൽ സമാധാനം നിലനിർത്താൻ സഹായിക്കും. ജോലിയിൽ വേണ്ടത്ര ഉത്സാഹവും ഊർജ്ജവും ഉണ്ടാകില്ല. മികച്ച
ജീവിതശൈലി പരിപാലിക്കും. സ്വന്തം തീരുമാനങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നത് ദോഷം ചെയ്യും.
സന്താനങ്ങളുടെ പെട്ടെന്നുള്ള നല്ല മാറ്റം കാണുമ്പോൾ, നിങ്ങൾക്കും കുടുംബത്തിനും ഒരു സന്തോഷം ഉണ്ടാകും.
വിഷ്ണുസഹസ്രനാമം എല്ലാ ദിവസവും ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
വ്യത്യസ്തമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കും. ജീവിതത്തിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കും. ആരോഗ്യം നിലനിർത്താനും കലാപരമായ
കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും കഴിയും. പണം ലാഭിക്കാൻ ശ്രമം നടത്തും. സ്വകാര്യ ജീവിതത്തിൽ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ അമിതമായ ഇടപെടൽ സമ്മർദ്ദത്തിലാക്കാം. ക്ഷമ കുറവായിരിക്കും. മേലുദ്യോഗസ്ഥർ അസന്തുഷ്ടരാകും. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ജോലിത്തിരക്ക് കുറയും. വീട്ടുകാര്യങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കും. പോസിറ്റിവിറ്റിയോടെ പ്രശ്നങ്ങളെ
സമീപിച്ചാൽ വിജയം ഉറപ്പാണ്. വിലയേറിയ ഏതെങ്കിലും വസ്തു മോഷ്ടിക്കപ്പെടാൻ സാധ്യത കൂടുതലാണ്. സ്വഭാവത്തിൽ മാറ്റമുണ്ടാക്കാൻ നോക്കണം. ആരുമായും തർക്കത്തിന് പോകരുത്. കുട്ടികൾക്കും കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കും വേണ്ടി സമയം ചെലവഴിക്കും. ഔദ്യോഗിക സമ്മർദ്ദത്തിൽ നിന്നും ആശ്വാസം ലഭിക്കും. ജീവിതത്തിലെ ചില നല്ല മാറ്റങ്ങൾ ഉണ്ടാകും. നിത്യവും ഓം നമോ നാരായണായ 108 തവണ വീതം ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved