(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
അജിത്
ജ്യോതിഷ വിശ്വസികളായ എല്ലാവരും ഏറ്റവും കൂടുതൽ ഭയക്കുന്ന ഒന്നാണ് ഏഴര ശനി. അതായത് ശനി ഗോചരവശാൽ ജന്മരാശിയിലും പന്ത്രണ്ടിലും ഒന്നിലുമായി
സഞ്ചരിക്കുന്ന ഏഴര വർഷം. ഉദാഹരണം പറഞ്ഞാൽ ഇപ്പോൾ ശനി സഞ്ചരിക്കുന്നത് മീനക്കൂറിൽ. അപ്പോൾ ആ രാശിയിൽ ജനിച്ചവർക്കും അതിൻ്റെ 12 ആയ കുംഭക്കൂറിൽ ജനിച്ചവർക്കും മേടക്കൂറിൽ ജനിച്ചവർക്കും ഇപ്പോൾ ഏഴര ശനി കാലമാണ്. എന്നാൽ ചില കൂറുകാർക്കും ചില നക്ഷത്രക്കാർക്കും ഈ
ഏഴര ശനി കാലം അത്ര കടുപ്പമാകില്ല. ശനി ക്ഷേത്രങ്ങളായ മകരം, കുംഭം രാശിയിൽ ജനിച്ചവർക്കും, ശനിയുടെ നക്ഷത്രങ്ങളായ പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർക്കും ഏഴരശനി പൊതുവേ അല്പം ദോഷഫലങ്ങൾ കുറയ്ക്കും. ജാതകത്തിൽ ശനിക്ക് ബലം ഉണ്ടായിരുന്നാലും ഇവർക്ക് ശനി ദോഷങ്ങൾ സാധാരണ അത്രയും കടുപ്പമായി വരാറാറില്ല. അലച്ചിൽ, കാര്യവിഘ്‌നം, ധനനഷ്ടം, ദാരിദ്ര്യം, അപമാനം, വിരഹം, നിരാശ, പരദേശവാസം, പരാന്നഭോജനം, സ്ഥാനചലനം, സ്ഥാനച്യുതി, സർക്കാർ കോപം, അപരാധാരോപണം, ബന്ധുകലഹം, കോടതി കയറൽ, കേസുവഴക്കുകൾ, ആലസ്യം, ജോലിക്കു വിഘ്‌നം, ശത്രുഭയം, മേലധികാരികളുടെ കോപം, ഗൃഹച്ചിദ്രം, കുടുംബവിരഹം, ആശ്രിതരുമായി കലഹം, കർമ്മ രംഗത്ത് തർക്കം, തടസ്സം, അതിർത്തി തർക്കങ്ങൾ, ധനനാശം, മൃത്യുഭയം, വാഹനാപകടം എന്നിവയാണ് സാധാരണ ശനി ദോഷങ്ങൾ.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശനൈശ്ചര സ്തോത്രം കേൾക്കാം. ശനി ദോഷങ്ങൾക്ക് ഉത്തമ പരിഹാരമാണ് പതിവായി ഈ സ്തോത്രം കേൾക്കുന്നത്:
Story Summary : Effects of Ezhara Shani Dosha (Sadesati)
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved