(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
2025 സെപ്തംബർ 08, തിങ്കൾ
കലിദിനം 1872461
കൊല്ലവർഷം 1201 ചിങ്ങം 23
(കൊല്ലവർഷം 1201 ചിങ്ങം ൨൩)
തമിഴ് വർഷം വിശ്വവസു ആവണി 23
ശകവർഷം 1947 ഭാദ്രപദം 17
ഉദയം 06.15 അസ്തമയം 06.29 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 14 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 46 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.46 am to 09.18 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.53 pm to 03.25 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.50 am to 12.22 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധന് മൗഢ്യം ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല) ചൊവ്വ ചിത്തിരയിൽ ബുധൻ പൂരത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ആയില്യത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.50 വരെ ചിങ്ങം പകൽ 08.47 വരെ കന്നി പകൽ 10.52 വരെ തുലാം പകൽ 01.02 വരെ വൃശ്ചികം വൈകിട്ട് 03.10 വരെ ധനു വൈകിട്ട് 05.06 വരെ മകരം തുടർന്ന് കുംഭം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.03 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 08.03 pm വരെ പൂരുരുട്ടാതി
തിഥി ദൈർഘ്യം
രാത്രി 09.12 വരെ കൃഷ്ണപക്ഷ പ്രഥമ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
രാത്രി 09.12 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ഇവർക്ക് പ്രതികൂലം
ഈ ദിനം ശുഭകാര്യങ്ങൾക്ക്എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ:
ഉത്രം, അവിട്ടം, ഉത്രാടം, മൂലം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ചതയം, തിരുവാതിര, തിരുവോണം, അനിഴം, തൃക്കേട്ട
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരുരുട്ടാതി തിഥി: കൃഷ്ണപക്ഷ പ്രഥമ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരുരുട്ടാതി
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരു വർഷക്കാലം പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്
ദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്കും ദോഷ ശമനത്തിനും ദേവീ ഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു:
അനാദ്യാ പരമാ വിദ്യാ പ്രധാന പ്രകൃതി:
പരാപ്രധാന പുരുഷാരാധ്യാ
പ്രധാന പുരുഷേശ്വരീ
പ്രാണാത്മികാ പ്രാണശക്തി:
സർവപ്രാണഹി തൈഷിണീ
ഉമാചോന്മത്തകേശി ന്യുത്തമാ ചോന്മത്തഭൈരവീ ഉർവശീചോന്നതാ
ചോഗ്രമഹോഗ്രാ ചോന്നതസ്തനീ
ഉഗ്രചണ്ഡോഗ്ര നയനാ
മഹോഗ്രാ ദൈത്യനാശിനീ.
ഈ ജപത്തോടെ പരാശക്തിയെ മനസ്സിൽ ധ്യാനിച്ച് ഭവനത്തിൽ നെയ്‌വിളക്കു കൊളുത്തി പ്രാർത്ഥിക്കുക.
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിൽ / ഓഫീസിൽ പ്രധാന വാതിലിനു വെളിയിൽ വെളുത്ത പുഷ്പങ്ങൾ സൂക്ഷിക്കുക. ദിവസത്തിലെ ആദ്യ പണമിടപാടിൽ (കൊടുക്കലോ വാങ്ങാലോ ഏതായാലും )ഒരു ഭാഗം ദാന ധർമ്മത്തിന് മാറ്റിവെയ്ക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ് , ക്രീം . പ്രതികൂല നിറം : കറുപ്പ്, കടുംനീലം .
ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷം ഉള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘകാല ഔഷധ സേവ ആവശ്യമായി വന്നവർ
കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 riyoceline.com/projects/Neram/. All rights reserved