ജ്യോതിഷരത്നം വേണു മഹാദേവ്
വാരം ആരംഭം: 2025 സെപ്തംബർ 21, ഞായർ
ചിങ്ങക്കൂറ്, പൂരം നക്ഷത്രം നാലാം പാദം.
വിശേഷ ദിവസങ്ങൾ:
സെപ്തംബർ 21: ശ്രീനാരായണ ഗുരു സമാധി,
അമാവാസി
സെപ്തംബർ 22: നവരാത്രി വ്രതം ആരംഭം
സെപ്തംബർ 26: ലളിതാപഞ്ചമി
സെപ്തംബർ 27: മാതാ അമൃതാനന്ദമയി ജന്മദിനം
വാരം അവസാനം: 2025 സെപ്തംബർ 27, ശനി,
വൃശ്ചികക്കൂറ്, തൃക്കേട്ട നക്ഷത്രം ആദ്യ പാദം .
ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കഠിനാദ്ധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. കുടുംബപ്രശ്നങ്ങൾ, കോടതി വ്യവഹാരം തുടങ്ങിയവ കടുത്ത ഉത്കണ്ഠ സൃഷ്ടിക്കും. വിവാഹം സംബന്ധിച്ച തീരുമാനത്തിൽ നിന്നും പിന്മാറും.. തൊഴിൽരംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. സ്‌ഥലം വാങ്ങാനും വീട് വയ്ക്കാനും തീരുമാനിക്കും. മാനസിക സമ്മർദ്ദം വർദ്ധിക്കും. എല്ലാ കർമ്മമേഖലകളിലും ഫലപ്രദമായി പ്രവർത്തിക്കും തടസ്സങ്ങൾ കുറയും. ഗൃഹ കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കണം. ചിലർക്ക് കുടുംബ സ്വത്ത് വീതിച്ച് കിട്ടും. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
പല വഴികളിൽ ധനം ലഭിക്കും. ചുമതലകൾ കൃത്യമായി നിറവേറ്റാനാകും. കഠിനാദ്ധ്വാനത്തിലൂടെ നേട്ടങ്ങൾ മികച്ച നേട്ടങ്ങൾ ഉണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും. ഭൂമി, വീട് വാങ്ങാൻ ശ്രമിക്കും. ഗൃഹത്തിൽ സന്തോഷവും സമാധാനവും വർദ്ധിക്കും. പങ്കാളിയുമായുള്ള പിണക്കം മാറ്റാൻ കഴിയും. ഭാവിയിൽ ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യും. ആരോഗ്യപരമായ പ്രയാസങ്ങൾക്ക് പരിഹാരം കാണും. ഓം ശരവണ ഭവ: 108 തവണ വീതം ജപിക്കണം.
ALSO READ
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2 , 3)
നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്വയം മുന്നിട്ടിറങ്ങും. മികച്ച അനുഭവങ്ങൾ വർദ്ധിക്കുന്ന സമയം. ഭാവിയിൽ ഗുണം ചെയ്യുന്ന ഭൂമി, വീട്, സ്വർണ്ണം, ഓഹരി വിപണി എന്നിവയിൽ നിക്ഷേപം നടത്താൻ സാധിക്കും. പുതിയ ജോലി അല്ലെങ്കിൽ ജോലിമാറ്റം സാദ്ധ്യമാകും. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. സംയുക്തമായി സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കും. അകൽച്ചയിൽ കഴിഞ്ഞവരുമായി അടുപ്പം പുലർത്തും. പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടും. ഉന്നത പഠനത്തിന് അവസരം ലഭിക്കും.
ദിവസവും ലളിതാ സഹസ്രനാമം ജപിക്കുന്നത് നല്ലത്.
കർക്കടകക്കൂറ്
(പുണർതം 4, പൂയം , ആയില്യം)
സാമ്പത്തിക ഇടപാടുകളിൽ നല്ല ശ്രദ്ധ ആവശ്യമാണ്. കർമ്മമേഖലയിൽ കൃത്യതയോടെ പ്രവർത്തിക്കാനാകും. വിദേശത്ത് കഴിയുന്നവർക്ക് ഗുണകരമായ സമയമാണ് കൂടുതൽ യാത്ര ആവശ്യമായി വരും വ്യാപാരികൾ പണം കൂടുതലായി മുടക്കും. കലാസാഹിത്യ പ്രവർത്തനങ്ങളിൽ നന്നായി തിളങ്ങും. പ്രശസ്തി, അംഗീകാരം തേടി വരും. കുഴഞ്ഞു മറിഞ്ഞ കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ നേടും. വിവാഹത്തിന് തീരുമാനിക്കും. മക്കൾക്ക് നല്ല ജോലി; പരീക്ഷാ വിജയം പ്രതിക്ഷിക്കാം. ദിവസവും നാരായണീയം ജപിക്കണം.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ജീവിതത്തിൽ മംഗളകരമായ പല കാര്യങ്ങളും നടക്കും. കൃഷിയിൽ നിന്നും നല്ല ആദായം ലഭിക്കും. ദാമ്പത്യത്തിലെ തെറ്റിദ്ധാരണകൾ ഇല്ലാതാകും. മനപ്രയാസം നീങ്ങും. കുടുംബസമ്മേതം തീർത്ഥാടനം അല്ലെങ്കിൽ വിനോദയാത്ര നടത്തും. കോടതി വ്യവഹാരത്തിൽ വിജയം നേടാനാകും. സർക്കാറിൽ നിന്നും ധാരാളം ആനുകൂല്യങ്ങൾ കരഗതമാകും. വിദേശ പഠനത്തിനുള്ള അവസരം ലഭിക്കും. ജോലിയിൽ മുന്നേറാൻ കഴിയും. കുടുംബപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. കലാ സാംസ്കാരിക രംഗത്തുള്ള വ്യക്തികൾക്ക് കൂടുതൽ നേട്ടങ്ങളുണ്ടാകുന്ന കാലമാണ്. നിത്യവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കണം.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കണം. അശു ചിന്തകൾ സ്വാധീനം ചെലുത്താൻ അനുവദിക്കരുത്. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഔദ്യോഗികരംഗത്ത് ചുമതലകൾ വർദ്ധിക്കും. അർഹമായ പദവികളും ആനുകൂല്യങ്ങളും ലഭിക്കും. നല്ല ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.
വരുമാനത്തിനൊപ്പം ചെലവുകളും വർദ്ധിക്കും. ബന്ധുമിത്രാദികൾ വഴി ധാരാളം അവസരങ്ങൾ ലഭിക്കും. കർമ്മരംഗത്ത് സംതൃപ്തിയും സന്തോഷവും ഉണ്ടാകും മംഗളകർമങ്ങളിൽ പങ്കാളിയാകും. മുതിർന്ന വ്യക്തിയുടെ ആരോഗ്യം ഉത്ക്കണ്ഠ സൃഷ്ടിക്കും. ദിവസവും 108 തവണ വീതം ഓം നമോ നാരായണായ ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
അമിത ചിന്ത ഒഴിവാക്കണം. ജോലിയിൽ ഉചിതമായ പരിഷ്കാരങ്ങൾ വരുത്തും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. മികച്ച നിക്ഷേപങ്ങൾക്ക് പറ്റിയ കാലം.
യാത്രാ പദ്ധതി മാറ്റി വയ്ക്കും. നല്ല പെരുമാറ്റം കൊണ്ടും ആകർഷകമായ വ്യക്തിത്വത്താലും മറ്റുള്ളവരെ നന്നായി സ്വാധീനിക്കും. വിലപിടിപ്പുള്ള ചില വസ്തുക്കൾ വാങ്ങും. പുതിയ ആശയങ്ങൾ പങ്കിടും. ധാരാളം നല്ല കാര്യങ്ങൾ ചെയ്യും. കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ കൊണ്ടുവരാൻ കഴിയും. ആത്മവിശ്വാസവും ഇച്ഛാശക്തിയും വർദ്ധിക്കും. അനാവശ്യമായ തർക്കങ്ങൾ പരിഹരിക്കാൻ കഴിയും.
നിത്യവും മഹാലക്ഷ്മി അഷ്ടോത്തരം ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4 , അനിഴം, ത്യക്കേട്ട)
യാത്രയും അലച്ചിലും ബുദ്ധിമുട്ടിക്കും. ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ വിധി അനുകൂലമായി വരും. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം വീണ്ടും ആരംഭിക്കും. വരുമാനം വർദ്ധിക്കും. അപ്രതീക്ഷിതമായി ധനാഗമം ഉണ്ടാകും. കർമ്മരംഗത്തെ തടസ്സങ്ങൾ പരിഹരിക്കും. വ്യവസായ സംരംഭങ്ങൾ വിപുലമാക്കാൻ കഴിയും. ദീർഘ കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന പ്രതീക്ഷകൾ നിറവേറ്റുന്ന സമയമാണ്. കിട്ടാക്കടങ്ങൾ തിരിച്ചു കിട്ടും. പ്രണയ വിവാഹത്തിന് സാധ്യത കൂടുതലാണ്. പഴയ ചില പരിചയക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടി വരും.
നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
ധനുക്കൂറ്
( മൂലം,പൂരാടം,ഉത്രാടം 1 )
വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടാതെ നോക്കണം. ബന്ധുമിത്രാദികളുമായി സന്തോഷകരമായ കൂടിച്ചേരലുകൾ ഉണ്ടാകും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. കാരുണ്യ പ്രവർത്തനങ്ങൾക്ക് സദാ മുൻപന്തിയിൽ നിൽക്കും. ഭാഗ്യവും ഈശ്വരാധീനവും അനുഭവിച്ചറിയും. സത്സംഗസദസ്സുകളിൽ പങ്കാളിയാകും. ഉയർന്ന ചില പദ്ധതികളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷിക്കും. വ്യക്തിപരമായി ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന കാലമാണ്. കുടുംബത്തിൽ ഐക്യവും സമാധാനവും നിലനിറുത്താൻ ശ്രമം നടത്തും.
നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സന്താനത്തിൻ്റെ വിവാഹം നിശ്ചയിക്കും. കഴിവും ആത്മവിശ്വാസവും ധൈര്യവും ഗുണം ചെയ്യും. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് പ്രതീക്ഷിച്ചതിൽ വളരെ കൂടുതൽ പണച്ചെലവ് ഉണ്ടാകും. കുടുംബപരമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കും. എല്ലാ രംഗത്തും ബുദ്ധിപൂർവം ഇടപെടാൻ കഴിയും. മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാരംഭിക്കാൻ കഴിയും. ചിലർക്ക് ഉദ്യോഗക്കയറ്റവും ആഗ്രഹിച്ച സ്ഥലം മാറ്റവും ലഭിക്കും. വായ്പ നൽകിയ പണം ഉടൻ തിരിച്ചു കിട്ടും. ചങ്ങാതിമാരുമായുള്ള അഭിപായ ഭിന്നത പരിഹരിക്കും. അർഹമായ പദവികളും അംഗീകാരങ്ങൾ ലഭിക്കും. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം.
കുംഭക്കൂറ്
(അവിട്ടം 3 , 4, ചതയം, പൂരുരുട്ടാതി 1,2, 3 )
ജീവിതത്തിൽ അപ്രതീക്ഷിതമായി ചില നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നീങ്ങും. സാമ്പത്തികമായ ബാദ്ധ്യതകൾ പരിഹരിക്കപ്പെടും.
ഗൃഹസംബന്ധമായ കാര്യങ്ങളിലുള്ള ഉത്ക്കണ്ഠകൾ നീങ്ങും. പഠനരംഗത്തുള്ള തടസ്സങ്ങൾ മാറും. പഴയ ബന്ധങ്ങൾ പുന:സ്ഥാപിക്കാനാകും. ആഘോഷങ്ങളും ആർഭാടങ്ങളും കൂടും. പുണ്യസ്‌ഥലങ്ങൾ സന്ദർശിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളിൽ നിരാശ തോന്നും. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്തും.
ശനൈശ്ചര സ്തോത്രം പതിവായി ജപിക്കുന്നത് ഉത്തമം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തട്ടാതി, രേവതി )
അസാദ്ധ്യമായി കരുതിയ പല കാര്യങ്ങളും സാധിക്കും ആഗ്രഹിക്കുന്ന വ്യക്തിയുമായി കൂടിക്കാഴ്ച നടത്താൻ അവസരമുണ്ടാകും. എല്ലാ കാര്യങ്ങളിലും പിന്തുണയും പ്രോത്സാഹനവും വർദ്ധിക്കും. മംഗളകരമായ കാര്യങ്ങൾ ജീവിതത്തിൽ നടക്കും. ആത്മവിശ്വാസം, ശുഭപ്രതീക്ഷ ഗുണം ചെയ്യും. ഈശ്വരാധീനവും ഭാഗ്യവും വർദ്ധിക്കും. മറ്റുള്ളവരിൽ മതിപ്പ് ഉണ്ടാക്കും. ഉത്തരവാദിത്തങ്ങളിൽ വേണ്ടത്ര ശ്രദ്ധയും കണിശതയും പുലർത്താൻ കഴിയും. പ്രണയ / ദാമ്പത്യ ജീവിതത്തിൽ സന്തോഷം ലഭിക്കും. ഓം നമോ നാരായണായ ദിവസവും 108 ഉരു ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Copyright 2025 riyoceline.com/projects/Neram/. All rights reserved