Thursday, August 6, 2026
Thursday, August 6, 2026
Home Predictionsസുബ്രഹ്മണ്യ ഭജനം നടത്തുക

സുബ്രഹ്മണ്യ ഭജനം നടത്തുക

by NeramAdmin
0 comments

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

2025 സെപ്തംബർ 30, ചൊവ്വ
കലിദിനം 1872483
കൊല്ലവർഷം 1201 കന്നി 14
(കൊല്ലവർഷം 1201 കന്നി ൧൪)
തമിഴ് വർഷം വിശ്വവസു പൂരുട്ടാശി 14
ശകവർഷം 1947 അശ്വിനി 08

ഉദയം 06.12 അസ്തമയം 06.15 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 03 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 57 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.14 pm to 04.44 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.13 pm to 01.43 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.12 am to 10.43 am
(ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

ഗ്രഹാവസ്ഥകൾ
ബുധന് മൗഢ്യം ഉച്ചത്തിൽ ശനി വക്രത്തിൽ

ALSO READ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തത്തിൽ (അത്തം ഞാറ്റുവേല) ചൊവ്വ ചോതിയിൽ ബുധൻ ചിത്തിര വ്യാഴം പുണർതത്തിൽ ശുക്രൻ പൂരത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.22 വരെ കന്നി പകൽ
09.26 വരെ തുലാം പകൽ 11.37 വരെ വൃശ്ചികം വൈകിട്ട് 01.44 വരെ ധനു വൈകിട്ട് 03.40 വരെ മകരം വൈകിട്ട് 05.25 വരെ കുംഭം തുടർന്ന് മീനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.03 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm

ഇന്നത്തെ നക്ഷത്രം
ദിനം മുഴുവൻ പൂരാടം

തിഥി ദൈർഘ്യം
വൈകിട്ട് 06.06 വരെ ശുക്ലപക്ഷ അഷ്ടമി തുടർന്ന് നവമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരാടം തിഥി: അഷ്ടമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരാടം

ഇവർക്ക് പ്രതികൂലം
ഈ ദിനം ശുഭകാര്യങ്ങൾക്ക്എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ
പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മൂലം, അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനവിനും ദോഷശാന്തിക്കും സുബ്രഹ്മണ്യ ഭജനം നടത്തുക, ഒരു സ്തോത്രം
ചേർക്കുന്നു:
ദേവാദിദേവ രഥ മണ്ഡല മധ്യ വേദ്യ,
ദേവേന്ദ്ര പീഠനഗരം ദൃഢചാപഹസ്തം
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീശനാഥ മമ ദേഹി കരാവലംബം
ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുണ്ടല സത്കവചാഭിരാമ
ഹേ വീര താരക ജയാമരവൃന്ദ വന്ദ്യ,
വല്ലീശനാഥ മമ ദേഹി കരാവലംബം

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം:
ഭവനത്തിന് / ഓഫീസിനു പുറത്ത് ചിരട്ടയിൽ കുന്തിരിക്കം സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ഓറഞ്ച്, കഷായനിറം,
ചുവപ്പ്. പ്രതികൂല നിറം: കറുപ്പ്, കടുംനീലം .

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്‌പാഞ്‌ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

മൃത്യുദോഷം
ദിനം മുഴുവൻ പിണ്ഡനൂൽ ദോഷമുള്ളതിനാൽ ഇന്ന് സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 riyoceline.com/projects/Neram/. All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?