Thursday, August 6, 2026
Thursday, August 6, 2026
Home Specialsഗൗളി ശരീരത്തിൽ വീഴുന്നതിൻ്റെ ശുഭാശുഭങ്ങൾ; പരിഹാരം ശിവനാമ ജപം

ഗൗളി ശരീരത്തിൽ വീഴുന്നതിൻ്റെ ശുഭാശുഭങ്ങൾ; പരിഹാരം ശിവനാമ ജപം

by NeramAdmin
0 comments

തരവത്ത് ശങ്കരനുണ്ണി

ശരീരത്തിൽ ഗൗളി വീഴുന്നതിന്റെ ഗുണദോഷങ്ങൾ പരമ്പരാഗതമായി ഭക്തജനങ്ങളുടെ മനസ്സിൽ വേരൂന്നിപ്പോയ ഒരു വിശ്വാസമാണ്. അതുകൊണ്ട് തന്നെ അതിലെ നേരും പതിരും തിരിച്ചറിയാൻ കഴിയില്ല. ഈ ഫലം പറച്ചിലിന് ശാസ്ത്രീയമായി എന്തെങ്കിലും തെളിവുണ്ടോ എന്ന് ചോദിച്ചാൽ ഒരു തെളിവുമില്ല.

എന്തായാലും ഗൗളി ശാസ്ത്ര പ്രകാരം പ്രധാന ഫലങ്ങൾ ഇങ്ങനെ: പുരുഷന്മാരുടെ വലതുഭാഗത്തും സ്ത്രീകളുടെ ഇടത് ഭാഗത്തും ഗൗളിവീണ് മുകളിലേക്ക് കയറുകയാണെങ്കിൽ ശുഭവും താഴേക്ക് ഇറങ്ങുന്ന പക്ഷം അശുഭവും ഫലം. ക്ഷേത്രസന്നിധിയിലും അരയാൽ ചുവട്ടിലും പേരാലിൻ ചുവട്ടിലും വച്ച് ഗൗളി ശരീരത്തിൽ വീണാൽ ദോഷമില്ല.

ഗൗളി വീഴുന്നതുമൂലമുള്ള ദോഷപരിഹാരത്തിന് ശിവഭജനം ചെയ്താൽ മതി. ഉടൻ ഓം നമഃ ശിവായ ജപിച്ചു തുടങ്ങണം. കഴിയുന്നത്ര തവണ ജപിക്കുക. പിന്നീട് ശിവ ക്ഷേത്രത്തിൽ കഴിവിനൊത്ത വഴിപാട് നടത്തുക.

ശിരസ്സിന്റെ മദ്ധ്യഭാഗത്ത് ഗൗളി വീണാൽ മാതാവിനോ സഹോദരങ്ങൾക്കോ ഗുരുജനങ്ങൾക്കോ ദോഷം സംഭവിക്കാം. ശിരസ്സിന്റെ പിൻഭാഗത്ത് വീണാൽ കലഹം ഫലം. നെറ്റിയിൽ വീണാൽ നിധി കിട്ടും. നെറ്റിയുടെ മദ്ധ്യത്തിൽ വീണാൽ സമ്മാനലബ്ധി. മൂക്കിൻ്റെ അഗ്രത്തിൽ വീണാൽ രോഗം അധരത്തിൽ വീണാൽ ധനൈശ്വര്യാദികളും കവിൾത്തടത്തിൽ വീണാൽ ധനനഷ്ടവും ഫലം. ചെവി, കണ്ണ് കവിൾ എന്നിവിടെ വീണാൽ നിരാശ ബാധിക്കാം. കഴുത്തിൽ വീണാൽ സജ്ജനസംസർഗ്ഗം ഉണ്ടാകും. ബാഹുമൂലത്തിലോ മാറിടത്തിലോ വീണാൽ വ്യസനവും വയറ്റിൽ വീണാൽ മഹാഭയവും കൈകളിൽ വീണാൽ ശത്രുപദ്രവവും ഗുഹൃപ്രദേശങ്ങളിൽ വീണാൽ സർപ്പഭയവും തുട, കാൽമുട്ട് ഇവയിൽ വീണാൽ പ്രസവശൗചവും പാദങ്ങളിൽ വീണാൽ തീർത്ഥയാത്രയും കാലിന്നടിയിൽ വീണാൽ ക്ഷീരഭോജനവും ഫലമാണ്.

തരവത്ത് ശങ്കരനുണ്ണി
( മൊബൈൽ +91 9847118340 )

ALSO READ

Story Summary: Interpretation of Lizard falling on body, significant omen in ancient Indian Astrology

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?