Thursday, August 6, 2026
Thursday, August 6, 2026
Home Featured Post 1കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിളക്ക് കൊളുത്തിയാൽ കടം ഒഴിയും ശത്രു വിജയം നേടും

കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിളക്ക് കൊളുത്തിയാൽ കടം ഒഴിയും ശത്രു വിജയം നേടും

by NeramAdmin
0 comments

ഗൗരി ലക്ഷ്മി

ധനവും ഐശ്വര്യസമൃദ്ധിയും ആഗ്രഹിക്കുന്നവർ അഞ്ചുതിരിയിട്ട് നിത്യവും ഭദ്രദീപം തെളിക്കണം. നാലു ദിക്കിലേക്കും , കുബേരന്റെ വടക്ക് കിഴക്ക് ദിക്കിലേക്കും അഞ്ചു തിരിയിട്ടാണ് ദീപം കൊളുത്തേണ്ടത്. ഉറപ്പായും
ഇവരെ ലക്ഷ്മിദേവി അഷ്ടൈശ്വര്യങ്ങളും നൽകി അനുഗ്രഹിക്കും.

നിലവിളക്ക് കൊളുത്താൻ എപ്പോഴും കുറഞ്ഞത് രണ്ടു തിരിയിടണം; മൂന്ന് തിരിയിടുന്നത് ലക്ഷ്മി, ദുർഗ്ഗ, സരസ്വതി പ്രതീകമാണ്. വിളക്ക് കൊളുത്തിയ ശേഷം കൈയ്യിൽ പുരണ്ട എണ്ണ തലയിൽ തേയ്ക്കരുത്; അങ്ങനെ ചെയ്യുന്നവർക്ക് കടം ഒഴിയില്ല. എണ്ണ സ്വന്തം വസ്ത്രത്തിലും തേയ്ക്കരുത്. അതിനായി പൂജാമുറിയിൽ ഒരു തുണി കരുതുക. കുളിച്ച് ഈറൻ തോർത്തിയ തുണി തലയിൽ കെട്ടിക്കൊണ്ട് വിളക്ക് കൊളുത്തരുത്.

കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിളക്ക് കൊളുത്തിയാൽ ആരോഗ്യം, മന:ശാന്തി തുടങ്ങിയവ
ലഭിക്കും. കടം ഒഴിയും ശത്രുക്കളുടെ മേൽ വിജയം വരിക്കുകയും ചെയ്യും. തെക്ക് ദിക്കിലേക്ക് വിളക്ക് തെളിക്കുന്നത് ദൗർഭാഗ്യകരമാണ്.

Copyright 2024 riyoceline.com/projects/Neram/. All rights reserved

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?