Thursday, August 6, 2026
Thursday, August 6, 2026
Home Featured Post 2കന്നി സംക്രമം തിങ്കളാഴ്ച രാവിലെ 09.35 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

കന്നി സംക്രമം തിങ്കളാഴ്ച രാവിലെ 09.35 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്
ചിങ്ങം രാശിയിൽ നിന്ന് സൂര്യൻ കന്നി രാശിയിൽ
പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കന്നിസംക്രമം.
1200 ചിങ്ങം 31-ാം തീയതി (2024 സെപ്തംബർ 16) തിങ്കളാഴ്ച രാവിലെ 09.35 നാണ് കന്നി രവി സംക്രമം. ഈ സമയത്ത്, അവിട്ടം നക്ഷത്രം മൂന്നാം പാദം കുംഭക്കൂറിൽ സൂര്യൻ കന്നി രാശിയിലേക്ക് സംക്രമിക്കും. സൂര്യദേവൻ കന്നി രാശിയിലേക്ക് പ്രവേശിക്കുന്ന ഈ ശ്രേഷ്ഠ നിമിഷം ഇത്തവണ രാവിലെ ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്ത് തന്നെ ആയതിനാൽ അപ്പോൾ തന്നെ
സംക്രമ പൂജ നടക്കും. സംക്രമ സമയത്ത് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. കന്നി രവി സംക്രമം അവിട്ടം നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും മകയിരം, ചിത്തിര നക്ഷത്രക്കാരും കുംഭക്കൂറിലെ മറ്റ് നക്ഷത്രങ്ങളായ ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന്
പാദങ്ങളിൽ ജനിച്ചവരും വരുന്ന ഒരു മാസം ശിവ, വിഷ്ണു ക്ഷേത്രങ്ങളിൽ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. ശിവക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, വിഷ്ണു ക്ഷേത്രത്തിൽ തുളസിമാല ദേവിക്ക് കുങ്കുമാർച്ചന തുടങ്ങിയവ നടത്തിയാൽ നല്ലത്.

ജ്യോതിഷരത്നം വേണു മഹാദേവ്

91 9847475559


Story Summary: Importance of Kanni Ravi Sankraman

ALSO READ

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?